Saturday , September 25 2021
Breaking News

മദ്യം കടത്താന്‍ ശ്രമിക്കുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട സഹോദരങ്ങള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു

മഞ്ചേശ്വരം : മദ്യം കടത്താന്‍ ശ്രമിക്കുന്നതിനിടെ എക്‌സൈസ് സംഘത്തെ കണ്ട സഹോദരങ്ങള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. 90 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യവും ബൈക്കും ബൈക്കില്‍ നിന്നും കണ്ടെടുത്തു. കുളവയലില്‍ വെച്ച് കുമ്പള എക്‌സൈസ് സംഘം വാഹന പരിശോധനക്കിടെയാണ് ബൈക്കും മദ്യവും ഉപേക്ഷിച്ച് കുളവയലിലെ സഹോദരങ്ങളായ ജോണ്‍ ഡിസൂസ, വില്‍ട്ടര്‍ ഡിസൂസ എന്നിവര്‍ രക്ഷപ്പെട്ടത്.

കുമ്പള എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി രാജീവന്‍, കാസര്‍കോട് എക്‌സൈസ് ഐ ബി പ്രിവന്റീവ് ഓഫീസര്‍ ബാബു പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

RANDOM NEWS

ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് : ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.