കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ സംഭവത്തിനു പിന്നാലെ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ജില്ലാ പോലീസ് മേധാവിയെയും എഡിഎമ്മിനെയും വിളിപ്പിച്ചു. സംഭവത്തില്‍ എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. എസ് പിക്കാണ് അന്വേഷണ ചുമതല. അതേസമയം സംഭവം ദൗര്‍ഭാഗ്യകരമാണെന്നും റിഹേഴ്സല്‍ നടത്താത്തതു വീഴ്ചയാണെന്നും, നടപടി വേണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് എം പി പ്രതികരിച്ചു.
സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് അബന്ധം മനസിലായത്. പിന്നീട് പതാക തിരിച്ചിറക്കി നേരെയാക്കി ഉയര്‍ത്തി. മാധ്യമപ്രവര്‍ത്തകരാണ് പതാക തലകീഴായത് ചൂണ്ടിക്കാട്ടിയത്.