Monday , May 16 2022
Breaking News

മഹാനടിക്ക് വിട; കെ പി എ സി ലളിത ഇനി ദീപ്തസ്മരണ

തൃശൂര്‍ : അന്തരിച്ച മലയാളത്തിന്റെ പ്രിയനടി കെ പി എ സി ലളിത ഓര്‍മ്മയായി. വൈകിട്ട് ആ് മണിയോടെ തൃശൂര്‍ വടക്കാഞ്ചേരി എങ്കക്കാട്ടുള്ള ഓര്‍മ വീട്ടില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിതയ്ക്ക് തീ പകര്‍ന്നു.

ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു സംസ്‌കാരം. വന്‍ ജനാവലിയാണ് തങ്ങളുടെ പ്രിയതാരത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നത്. മണിയന്‍പിള്ള രാജു, അലന്‍സിയന്‍, ടിനിടോം, ഇടവേളബാബു, കവിയൂര്‍ പൊന്നമ്മ, സംവിധായകന്‍ ജയരാജ് തുടങ്ങി നിരവധി സഹപ്രവര്‍ത്തകരും നാടകത്തിലെ സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണ്‍ ആയിരിക്കേയായിരുന്നു മരണം.

RANDOM NEWS

സംസ്ഥാനത്ത് 5023 പേര്‍ക്ക് കോവിഡ് ; പരിശോധിച്ചത് 61,612 സാമ്പിളുകള്‍

സംസ്ഥാനത്ത് ഇന്ന് 5,023 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം …