Saturday , October 16 2021
Breaking News

മാതാപിതാക്കളുടെ കണ്‍മുന്നില്‍ ഓട്ടോഡ്രൈവര്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി മരിച്ചു

പെരിയ : മാതാപിതാക്കളുടെ കണ്‍മുന്നില്‍ വെച്ച് യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചു. പെരിയ ബസ് സ്റ്റോപ് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ പെരിയ വടക്കേക്കരയിലെ കെ വി രാജേഷ് (39) ആണ് മരിച്ചത്. ഉച്ചയ്ക്ക് ശേഷം വീട്ടിലെ കിടപ്പുമുറിയില്‍ കയറി വാതിലടത്ത രാജേഷ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. മാതാപിതാക്കളായ കോരനും മാധവിയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് അയല്‍വാസികളെത്തി വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴേക്ക് രാജേഷ് മരിച്ചിരുന്നു.

ഓട്ടോ തൊഴിലാളി യൂണിയന്‍ (സി ഐ ടി യു )മുന്‍ ഭാരവാഹിയായിരുന്നു. പെരിയ റെഡ് സ്റ്റാര്‍ ഫുട്‌ബോള്‍ ടീമിന്റെ കളിക്കാരനുമായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍ : ഗിരിജ, ഉഷ, പുഷ്പറാണി.

RANDOM NEWS

പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 30 …