Monday , April 12 2021
Breaking News

മുഖ്യമന്ത്രി നടത്തിയത് വിടവാങ്ങല്‍ പ്രസംഗമെന്ന് മുല്ലപ്പള്ളി; വാക്കുകളില്‍ കടുത്ത നൈരാശ്യം

കണ്ണൂര്‍: മുഖ്യമന്ത്രി ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനം വിടവാങ്ങല്‍ പ്രസംഗമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സെഞ്ച്വറി അടിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇന്നത്തെ വാര്‍ത്താസമ്മേളനത്തെ എല്ലാ അര്‍ഥത്തിലും വിടവാങ്ങല്‍ പ്രസംഗമായാണ് താന്‍ കാണുന്നത്. കടുത്ത നൈരാശ്യം അദ്ദേഹത്തിന്റെ വാക്കുകളിലും ശരീരഭാഷയിലും കാണാം. എസ്.ഡി.പി.ഐയുമായി എല്‍.ഡി.എഫിന് 78 മണ്ഡലങ്ങളില്‍ ധാരണയുണ്ട്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അന്തര്‍ധാരയും വളരെ ശക്തമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇല്ലാത്ത പ്രതിഛായ സൃഷ്ടിക്കാനുള്ള പാഴ്ശ്രമമാണ് മുഖ്യമന്ത്രിയുടേത്. കുറ്റബോധം മറച്ചുവെക്കാനുള്ള വിലാപമാണ് മുഖ്യമന്ത്രിയുടെ കോണ്‍ഗ്രസ് വിമര്‍ശനമെന്നും മുല്ലപ്പള്ളി പറഞ്ഞു.

RANDOM NEWS

രാജ്യസഭ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണം: ഹൈക്കോടതി

കൊച്ചി : മെയ് രണ്ടിനകം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയതെന്നായിരുന്നു …