Thursday , May 6 2021
Breaking News

മുഖ്യമന്ത്രി പിണറായി തലസ്ഥാനത്ത് തിരിച്ചെത്തി; സ്വീകരിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് തിരിച്ചെത്തി. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി വി പി ജോയി സ്വീകരിച്ചു.

മുഖ്യമന്ത്രിയെ തിരുവനന്തപുരത്തേക്ക് യാത്ര അയക്കാന്‍ പഴയകാല സുഹൃത്തുക്കളും നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളും രാവിലെ തന്നെ എത്തിയിരുന്നു. ബേപ്പൂരില്‍ നിന്ന് വിജയിച്ച മരുമകന്‍ റിയാസും പിണറായിയില്‍ എത്തിയിരുന്നു. മുഖ്യമന്ത്രിയെ യാത്രയാക്കി റിയാസ് കോഴിക്കോട്ടേക്ക് തിരിച്ചു. ഏഴുമണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടില്‍ നിന്നു കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പുറകില്‍ വാഹന അകമ്പടിയായി കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് യാത്ര അയക്കാന്‍ എത്തിയിരുന്നു.

RANDOM NEWS

കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് ആര്‍.ബാലകൃഷ്ണ പിള്ള അന്തരിച്ചു

കൊല്ലം : കേരള കോണ്‍ഗ്രസ് സ്ഥാപന നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള (88) അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ …