മഞ്ചേശ്വരം : മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. മിയാപ്പദവ് പള്ളത്തടുക്കയിലെ ആനന്ദ് (53) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മിയാപദവ് കരിക്കോടിയില് മരം മുറിക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ആനന്ദന് സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. ഭാര്യ : ബേബി. മകന് പരേതനായ മുരളി.
