Monday , April 12 2021
Breaking News

മുല്ലപ്പള്ളിയെ തള്ളി ഉണ്ണിത്താന്‍ ; അദ്ദേഹത്തിന് ഇന്റലിജന്‍സ് വിവരം കിട്ടിയതാകാമെന്ന് പരിഹാസം

കാസര്‍കോട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ കോണ്‍ക്രസില്‍ നേതാക്കള്‍ തമ്മിലുള്ള വാക്‌പോരും സജീവമായി. കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായത്തിനെതിരെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അവിടെ കെ സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായി ആയിരിക്കുമെന്നുമാണ് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടത്.

എന്നാല്‍ മഞ്ചേശ്വരം മണ്ഡലത്തെക്കുറിച്ച് കെ പി സി സി പ്രസിഡണ്ട് അഭിപ്രായം പറയുന്നതിനു മുമ്പ് നിലവിലെ സാഹചര്യത്തെക്കുറിച്ച് സ്ഥലം എം പി യായ തന്നോട് ചോദിക്കാനുള്ള മരയാദ കാണിച്ചില്ലെന്നാണ് ഉണ്ണിത്താന്‍ പറയുന്നത്. മുന്‍ ആഭ്യന്തരസഹ മന്ത്രിയായതിനാല്‍ അദ്ദേഹത്തിന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയ്യുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസരിച്ചു.

കല്യോട്ടെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവനെടുത്ത പാര്‍ട്ടിയുടെ പിന്തുണ തേടിയത് ശരിയായ നടപടിയല്ലെന്നും എം പി കൂറ്റപ്പെടുത്തി. യു ഡി എഫ് വോട്ട് കൊണ്ട് തന്നെ മഞ്ചേശ്വരത്ത് മിന്നുന്ന വിജയം നേടാനാകും. മറിച്ചുള്ള ആശങ്ക അടിസ്ഥാനരഹിതമാണെന്നും കെ പി സി സി പ്രസിഡണ്ടിന്റെ അഭിപ്രായം പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉന്നയിച്ച വാദം ശരിയാണെന്ന് മണ്ഡലത്തിലെ എം എല്‍ എയും മുസ്ലിം ലീഗ് നേതാവുമായ എം സി ഖമറുദ്ദിന്‍ അഭിപ്രായപ്പെട്ടു. സി പി എമ്മിലെ ഒരു വിഭാഗം വോട്ട് എന്‍ ഡി എയ്ക്ക് മറിച്ചു നല്‍കിയതായും മുല്ലപ്പള്ളിയുടെ പ്രസ്താവന ശരിയാണെന്നും അദ്ദേഹം പറഞ്ഞു.

RANDOM NEWS

കോവിഡ് വ്യാപനം : നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു : ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം

തിരുവനന്തപുരം : കോവിഡിന്റെ വ്യാപനം തടയാന്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് …