Thursday , May 6 2021
Breaking News

മുളിയാര്‍ സ്വദേശിനിയില്‍ നിന്ന് തട്ടിപ്പറിച്ച സ്വര്‍ണ്ണമാല കടബയിലെ ജ്വല്ലറിയില്‍ കണ്ടെത്തി; പ്രതി വീണ്ടും റിമാന്റില്‍

ആദൂര്‍ : മുളിയാര്‍ സ്വദേശിനിയില്‍ നിന്ന് തട്ടിപ്പറിച്ച സ്വര്‍ണ്ണമാല കര്‍ണ്ണാടക കടബയിലെ ജ്വല്ലറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. റിമാന്റില്‍ കഴിയുകയായിരുന്ന പ്രതി സുള്ള്യ ഗാന്ധിനഗറിലെ ജി ബഷീറിനെ ആദൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ മുളിയാറിലെ സുശീലയുടെ മാല കടബയിലെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആദൂര്‍ പോലീസ് ബഷീറിനെയും കൊണ്ട് കടബയിലെ ജ്വല്ലറിയിലെത്തി തെളിവെടുപ്പ് നടത്തുകയും മാല കണ്ടെടുക്കുകയുമായിരുന്നു.

ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍ സാവിത്രിയുടെ സ്വര്‍ണ്ണമാലയും ബഷീര്‍ തട്ടിയെടുത്തിരുന്നു. ഈ മാസ കാസര്‍കോട്ടെ ഒരു ജ്വല്ലറിയില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാനത്തൂര്‍ മുച്ചിരകുളത്തെ ലളിതയുടെ സ്വര്‍ണ്ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്നതിനിടെയാണ് ബഷീറിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കി. പ്രതിയുടെ റിമാന്റ് കോടതി നീട്ടി.

RANDOM NEWS

വയോജനങ്ങള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 6ന് തുറക്കും

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളൊരുക്കി സാമൂഹ്യനീതി വകുപ്പ്. വയോജനങ്ങള്‍ക്ക് …