Monday , April 12 2021
Breaking News

മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം : സി പി എം പ്രവര്‍ത്തകന്‍ പിടിയില്‍

കൂത്തുപറമ്പ്: കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍. സി.പി.എം പ്രവര്‍ത്തകന്‍ ഷിനോസാണ് പിടിയിലായത്. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ് ഇപ്പോള്‍ പിടിയിലായ ഷിനോസ്.

കൂത്തുപറമ്പ് പുല്ലൂക്കര മുക്കില്‍ പീടികയില്‍ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായ പാറാല്‍ മന്‍സൂര്‍ (22) ആണ് വെട്ടേറ്റു മരിച്ചത്.

വീട്ടില്‍ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരന്‍ മുഹ്‌സിന് ( 27) ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ലീഗ് ആരോപിച്ചു.വമുഹ്‌സിന്‍ വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം എത്തിയത്. മുഹ്‌സിനെ വലിച്ചിഴച്ച് വെട്ടുമ്പോള്‍ തടയാന്‍ ചെന്നപ്പോഴാണ് സഹോദരന്‍ മന്‍സൂറിന് വെട്ടേറ്റത്. അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ച മുഹ്‌സിന്റെ മാതാവിനും അയല്‍പക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്.

RANDOM NEWS

ലോകായുക്ത ഉത്തരവിനെതിരെ കെ.ടി. ജലീല്‍ ഹൈക്കോടതിയില്‍

കൊച്ചി: ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെടി ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സ്വജനപക്ഷപാതം നടത്തിയെന്ന വിധി …