Sunday , November 28 2021
Breaking News

മോദി കേദാര്‍നാഥില്‍; ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി : കേദാര്‍നാഥിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആദിഗുരു ശങ്കരാചാര്യരുടെ പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചു. കേദാര്‍നാഥ് ക്ഷേത്രത്തിലെ പൂജകളില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഇതിനു ശേഷമാണ് 12 അടി ഉയരമുള്ള ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തത്. ഇതേസമയം ശങ്കരാചാര്യരുടെ ജന്മനാടായ കാലടിയിലും ചടങ്ങുകള്‍ നടന്നു. കാലടിയിലെ മഹാസമ്മേളനത്തില്‍ കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി പങ്കെടുത്തു.

ഡെറാഡൂണ്‍ വിമാനത്താവള്തതിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലഫ്റ്റനന്റ് ജനറല്‍ ഗുര്‍മിത് സിങ്ങും മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ചേര്‍ന്നാണ് സ്വീകരിച്ചത്. ആദിഗുരു ശങ്കരാചാര്യരുടെ സമാധിയും പ്രതിമയും രാജ്യത്തിനു സമര്‍പ്പിക്കുന്ന പ്രധാനമന്ത്രി 130 കോടി രൂപയുടെ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യും.

2013ല്‍ ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രപരിസരത്തെ പൂര്‍ത്തിയാക്കിയ പദ്ധതികളാണിവ. സന്ദര്‍ശന വേളയില്‍ ഒരു പൊതു റാലിയേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

RANDOM NEWS

പോരാട്ടത്തിനൊടുവില്‍ അമ്മയ്ക്ക് നീതി : കുഞ്ഞിനെ അനുപയ്ക്ക് കിട്ടി

തിരുവനന്തപുരം: നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ അനുപമയ്ക്ക് കുഞ്ഞിനെ കിട്ടി. കോടതിയുടെ സാന്നിദ്ധ്യത്തില്‍ ഏഡന്‍ അനു അജിത്തിനെ അമ്മ ഏറ്റുവാങ്ങി. ഡോക്ടറെ ചേംബറിലേക്ക് …