തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനാകുന്ന മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന സിനിമ തിയേറ്ററുകളില്‍ തന്നെ പ്രദര്‍ശനം നടത്തുമെന്ന് സിനിമ, സാംസ്കാരിക മന്ത്രി സജി ചെറിയാന്.
മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും വിട്ടുവീഴ്ചക്ക് തയ്യാറായെന്നും ഡിസംബര്‍ രണ്ടിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
തിയേറ്റര്‍ ഉടമകള്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിനാല്‍ മരക്കാര്‍ ഒ ടി ടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചിരുന്നു. ആശീര്‍വാദ് ഫിലിംസിന്റെ അടുത്ത അഞ്ച് ചിത്രങ്ങളും ഒ ടി ടിയില്‍ തന്നെയാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഇതിന് പിന്നാലെ തിയേറ്റര്‍ ഉടമകളും നിലപാട് കടുപ്പിച്ചു. തുടര്‍ന്നാണ് സര്‍ക്കാര്‍ തലത്തില്‍ സമവായ നീക്കങ്ങളുണ്ടായത്. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന സിനിമയാണ് മരക്കാര്‍.