Saturday , October 16 2021
Breaking News

യന്ത്രത്തകരാര്‍ ; കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

നീലേശ്വരം : ഫൈബര്‍ തോണിയുടെ യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയ മൂന്നു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ചെറുവത്തൂര്‍ മടക്കരയില്‍ നിന്നും മീന്‍ പിടിക്കാന#് പോയ കാവിലമ്മ എന്ന ഒഴുക്കുവല ഫൈബര്‍ തോണിയാണ് അപകടത്തില്‍പ്പെട്ടത്. കാടങ്കോട്ടെ ശ്രീധരന്റെ ഉടമസ്ഥതയിലുള്ളതാണ് തോണി. ഫിഷറിസ് ഡെപ്യൂട്ടി ഡയരക്ടര്‍ പി വി സതീശന്റെ നിര്‍ദ്ദേശപ്രകാരം ചൊവ്വാഴ്ച ഉച്ചയോടെ അഴിത്തലയിലെ ഫിഷറീസ് രക്ഷാബോട്ട് രക്ഷാദൗത്യവുമായി കടലിലിറങ്ങി.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ സാഹസികമായിരുന്നു രക്ഷാപ്രവര്‍ത്തനം പയയോളി സ്വദേശികളായ ഫിറോസ് (38), റാഷിദ് (38), സിദ്ദിഖ് (45) എന്നിവരാണ് തോണിയില്‍ കുടുങ്ങിയത്. ഞായറാഴ്ച കടലില്‍ പോയ ഇവര്‍ മടങ്ങി വരുന്നതിനിടെ ശക്തമായ കാറ്റിലും മഴയിലുമാണ് കടല്‍ പ്രക്ഷുബ്ദമായത്. എന്‍ജിന്‍ തകരാറിലായതോടെ കടലില്‍ നങ്കുരമിട്ടു. ജീവനക്കാരായ പി മനു, ഒ ധനീഷ്, സി ശിവകുമാര്‍, ഡ്രൈവര്‍മാരായ നാരായണന്‍, സതീശന്‍ എന്നിവരുടെ നേതൃത്വത്തിലാമ് രക്ഷാബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

RANDOM NEWS

പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 30 …