Saturday , October 16 2021
Breaking News

യാത്രക്കാരെ നടുക്കി ട്രെയിനില്‍ കൊള്ളയടി ; സ്ത്രീയെ കൂട്ടപബലാത്സംഗം ചെയ്തു; 6 യാത്രക്കാര്‍ക്ക് പരിക്ക്

മുംബൈ : മഹാരാഷ്ട്രയില്‍ ട്രെയിനില്‍ കവര്‍ച്ചാ സംഘത്തിന്റെ വിളയാട്ടം. യാത്രക്കാരെ കൊള്ളയടിച്ച കവര്‍ച്ചാസംഘം ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു. ചെരുത്തുനില്‍പ്പിന് ശ്രമിച്ച ആറു യാത്രക്കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ലഖ്‌നൗ മുംബൈ പുഷ്പക് എക്‌സ്പ്രസിലാണ് യാത്രക്കാരെ നടുക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്.

മഹാരാഷ്ട്രയിലെ ഇഗത്പുരി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കവര്‍ച്ചാസംഘം ട്രെയിനിലെ സ്ലീപര്‍ കോച്ചുകളിലൊന്നില്‍ കയറിയത്. ആയുധങ്ങളുമായി എട്ടുപേരാണ് സംഘത്തിലുണ്ടായിരുന്നത്. ട്രെയിന്‍ യാത്ര തുടരുന്നതിനിടെ ഇവര്‍ യാത്രക്കാരെ കൊള്ളയടിക്കാന്‍ തുടങ്ങി. ഓരോ യാത്രക്കാരില്‍ നിന്നും പണവും സ്വര്‍ണവും കവര്‍ന്നു. ചെറുത്തുനില്‍പ്പിന് ശ്രമിച്ചവരെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അക്രമിച്ചു. ആറുയാത്രക്കാര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇതിനിടെ കോച്ചിലുണ്ടായിരുന്ന ഒരു സ്ത്രീയെ കവര്‍ച്ചാ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.

ട്രെയിന്‍ കസാറ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതോടെയാണ് കൊള്ളയും ബലാത്സംഗവും പുറത്തറിയുന്നത്. കോച്ചിലെ യാത്രക്കാര്‍ ഉറക്കെ ബഹളം വെച്ചതോടെ റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ ഈ കോച്ചിലേക്ക് ഓടിവന്നു. തുടര്‍ന്ന് രണ്ട് പര്തികളെ ഉടന്‍ തന്നെ പിടികൂടി. ട്രെയിനില്‍ നടത്തിയ തിരച്ചില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. സംഭവത്തില്‍ ഉള്‍പ്പെടെട ബാക്കി നാലുപേരെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.

RANDOM NEWS

കോവിഡ് സാഹചര്യം ഭീതിജനകം; പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് വിലയിരുത്തിയാണ് …