Saturday , January 29 2022
Breaking News

യുഎഇയില്‍ ഇനി ശനി, ഞായര്‍ അവധി ദിനങ്ങള്‍; വെള്ളിയാഴ്ച ഓഫീസുകള്‍ ഉച്ചവരെ മാത്രം

ദുബൈ: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും.

ആഴ്ചയില്‍ നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങള്‍. ജനുവരി ഒന്നുമുതല്‍ മാറ്റം പ്രാബല്യത്തിലാകും. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി.ദേശീയ പ്രവൃത്തി ദിനം അഞ്ചുദിവസത്തിലും താഴെയാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറും ഇതോടെ യുഎഇ. പ്രവൃത്തി ദിനങ്ങളില്‍ എട്ട് മണിക്കൂര്‍ വീതമാണ് പ്രവര്‍ത്തന സമയം. വെള്ളിയാഴ്ച നാലര മണിക്കൂറും പ്രവര്‍ത്തന സമയമുണ്ട്.വെള്ളിയാഴ്ച ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമടക്കം തിരഞ്ഞെടുക്കാനും പുതിയ നയത്തിലൂടെ സാധിക്കും. ദൈര്‍ഘ്യമേറിയ വാരാന്ത്യം ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും തൊഴില്‍ജീവിത ബാലന്‍സ് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണെന്ന് അധികൃതര്‍ അറിയിച്ചു.

RANDOM NEWS

അബുദാബി സ്‌ഫോടനം ; രണ്ട് ഇന്ത്യക്കാരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു; 6 പേര്‍ക്ക് പരിക്ക്

അബുദാബി : അബുദാബിയില്‍ രണ്ടിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്താന്‍ സ്വദേശിയുമാണ് …