Saturday , September 25 2021
Breaking News

യുവ ബിസിനസ് സംരംഭകന്‍ ഡോക്ടര്‍ അബൂബക്കര്‍ കുറ്റിക്കോലിന് യുഎഇ ഗോള്‍ഡന്‍ വിസ

അബൂദാബി : യുഎഇ യിലെ യുവ ബിസനസ് സംരംഭകനും, സൈഫ് ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറകടരും, സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറ സാന്നിദ്യവുമായ ഡോക്ടര്‍ അബൂബക്കര്‍ കുട്ടിക്കോലിനും ഭാര്യ റഷീദക്കും മകള്‍ക്കും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചു. യുഎഇ മികച്ച ബിസിനസ്സ് സംരംഭകര്‍ക്കും, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആണ് ഇപ്പൊള്‍ യുഎഇ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.
കാഞ്ഞങ്ങാട് സ്ഥിര താമസക്കാരനായ ഡോക്ടര്‍ അബൂബക്കര്‍, യുഎഇ യിലെയും, കാഞ്ഞങ്ങാട്ടെയും വിവിധ സാമൂഹ്യ, സാംസ്‌കാരിക, കാരുണ്യ പ്രസ്ഥാനങ്ങളുടെ ജീവനാടിയായി പ്രവര്‍ത്തിച്ചു വരുന്നു. കഴിഞ്ഞ കോവിഡ് കാലത്ത് അബൂദാബിയിലെ വിവിധ സംഘടനകളുമായി കൈകോര്‍ത്ത് ഡോക്ടര്‍ അബൂബക്കര്‍ നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അബൂദാബിയിലെ പ്രവാസികള്‍ക്ക് അനുഗ്രഹമായിരുന്നു. പ്രത്യേകിച്ച് അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, അബൂദാബി സംസ്ഥാന കെഎംസിസി, കാസര്‍ഗോഡ് ജില്ലാ കെഎംസിസി, കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി അടക്കമുള്ള കമ്മിറ്റികള്‍ നടത്തിയ അണമുറിയാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് കൈ, മെയ്യ് മറന്ന് സഹായിക്കുകയും, സഹകരിക്കുകയും, അതോടൊപ്പം കോവിഡ് വളണ്ടിയര്‍ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം നല്‍കാന്‍ പ്രവര്‍ത്തനത്തിന് ഇറങ്ങുകയും ചെയ്ത യുവ ബിസനസുകാരന്‍ കൂടിയാണ് എന്നത് എടുത്തു പറയേണ്ടതാണ്.
കാഞ്ഞങ്ങാട് സിഎച് സെന്റര്‍ വൈസ് പ്രസിഡണ്ടും, നീലേശ്വരം മര്‍ക്കസ്സുദ്ദഅവതുല്‍ ഇസ്ലാമിയ അബൂദാബി കമ്മിറ്റി മുഖ്യ രക്ഷാധികാരിയും കൂടിയാണ് ഡോക്ടര്‍ അബൂബക്കര്‍ കുറ്റിക്കോല്‍.

RANDOM NEWS

ക്രൈസ്തവരെ ഇസ്ലാം മതത്തിലേക്ക് മാറ്റുന്നു എന്ന ആശങ്ക അടിസ്ഥാന രഹിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാര്‍ക്കോട്ടിക് …