Friday , June 18 2021
Breaking News

യു.എ.ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് പുതിയ ഭാരവാഹികള്‍

ദുബൈ: ദുബൈ: യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ഭരണ സമിതിയുടെ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളായി എ.പി. അബ്ദുസ്സമദ് (പ്രസിഡണ്ട്), പി.എ. ഹുസൈന്‍ ( ജനറല്‍ സെക്രട്ടറി ), വി.കെ. സകരിയ്യ (ട്രഷറര്‍) ജാഫര്‍ സാദിഖ് (ഓര്‍ഗനൈസിംഗ് സെക്രട്ടരി) എന്നിവരെ തെരഞ്ഞടുത്തു.

അബ്ദുല്‍ വാഹിദ് മയ്യേരി (സീനിയര്‍ വൈസ് പ്രസിഡണ്ട്), അബ്ദുറഹ്മാന്‍ ചീക്കുന്ന്, മുഹമ്മദ് അലി നെച്ചോളി (വൈസ് പ്രസിഡണ്ട്). അബ്ദുറഹ്മാന്‍ പറവണ്ണൂര്‍, റഫീഖ് മുഹമ്മദ്, മുജീബ് എക്‌സെല്‍, ഖാലിദ് പി.പി, മുഹമ്മദ് അഷ്‌റഫ്, അലിക്ബര്‍ സി.എം (ഫാറൂഖി), സൈഫുദ്ദീന്‍ (സെക്രട്ടറിമാര്‍).

അബ്ദുറസ്സാഖ് അന്‍സാരി, അശ്‌റഫ് സി.പി. അന്‍സാരി, അബൂബക്കര്‍ എം, അന്‍സാര്‍ താമരശ്ശേരി, ഹനീഫ സലഫി, ശിഹാബ് ജിന്ന, ഹുസൈന്‍ കക്കാട്, അബൂസമീര്‍, മസ്ഊദ് പുളിക്കല്‍, ഹുസൈന്‍.വൈ (ഹാദി), റിനാസ് ചെട്ടിയാംങ്കണ്ടി, ഹനീഫ് സ്വലാഹി പുലമന്തോള്‍, റഫീഖ് ഹാദി, ശാഫി ടി.കെ, അബ്ദുസ്സമദ്, ദില്‍ഷാദ് ബഷീര്‍, മുഹമ്മദ് ഇസ്മാഈല്‍ ഒ.കെ, ഷാഹിന്‍ അലി, ഹാരിസ് വി.പി, അബ്ദുല്‍ ജലീല്‍ കെ.എ, നിയാസ് മോങ്ങം, അബൂബക്കര്‍ മാസ്റ്റര്‍, ഷാനവാസ് വയനാട്, അബ്ദുല്‍ ജലീല്‍ കരിയാടന്‍, മുനീര്‍ കെ.സി, ബഷീര്‍ എം.യു, അബ്ദുല്‍ വാഹിദ് കെ, ശിഹാബ് ഉസ്മാന്‍, ഫിറോസ് എളയോടത്ത് എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടിവിനെയും തെരഞ്ഞെടുത്തു.

പുതിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപെട്ട യു.എ.ഇ. യിലെ വിവിധ എമിറേറ്റ്‌സ്‌കളില്‍ നിന്നുള്ള നൂറ്റി പത്തൊമ്പത് കൗണ്‍സിലാമാര്‍ ഓണ്‍ലൈന്‍ (സൂം) വഴി യോഗം ചേര്‍ന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇലക്ഷന്‍ ഓഫീസര്‍മാരായ വി.കെ. സകരിയ്യ, അബ്ദുറഹ്മാന്‍ ചീക്കുന്ന്, അബ്ദുല്‍ വാഹിദ് മയ്യേരി എന്നിവര്‍ തെരെഞ്ഞെടുപ്പ് നിയ്രന്തിച്ചു.

കെ.എന്‍.എം വൈസ് പ്രസിഡണ്ടും ഗള്‍ഫ് കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂര്‍ ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തകരുമായി സംവദിച്ചു.

കഴിഞ്ഞ നാല്‍പതു വര്‍ഷമായി വിവിധ ഗവണ്‍മെന്റ് വകുപ്പുകളുടെ അംഗീകാരത്തോടെ നിയമ വിധേയവും വ്യവസ്ഥാപിവുമായി പ്രവര്‍ത്തിക്കുന്ന മത, സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മയാണ് യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍.

1922 ല്‍ രൂപീകൃതമായ കേരളീയ മുസ്ലിംകളുടെ മത, വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക പുരോഗതിയിലും വളര്‍ച്ചയിലും നിര്‍ണായകമായ സ്വാധീനം ചെലുത്തിയ ഐക്യ സംഘത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കെ എന്‍ എം ആസൂത്രണം ചെയ്ത വിവിധ പദ്ധതികളെ സംബന്ധിച്ച് യോഗത്തില്‍ ഹുഹൈന്‍ മടവൂര്‍ വിശദീകരിച്ചു. അതിന്റെ ഭാഗമായി അന്ധവിശ്വാസങ്ങള്‍ക്കും അതിവാദങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന മറ്റു മലയാളി സംഘടനകളെകൂടി ഉള്‍പ്പെടുത്തി പൊതുവേദികള്‍ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. എപി അബ്ദുസ്സമദ്, പി എ ഹുസ്സയിന്‍, വി. കെ സകരിയ, ജാഫര്‍ സാദിഖ് , അബ്ദുല്‍ വാഹിദ് എം., അബ്ദുറഹിമാന്‍ ചീക്കുന്ന്, തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍, ശാഖാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

പ്രവാസി സമൂഹത്തോട് നീതി പുലര്‍ത്താത്ത പിണറായി സര്‍ക്കാരിനെതിരെ പ്രവാസി സമൂഹം വിധി എഴുതണം

ദുബായ് പ്രവാസികളെ നന്മക്ക് എന്ന് പറഞ്ഞി ലോക കേരള സഭ ഉണ്ടാക്കി കോടികള്‍ ധൂര്‍ത്തടിക്കുകയും കോവിഡ് സമയത് ആശ്വാസം നല്‍കുന്നതിന് …