Thursday , May 6 2021
Breaking News

യു.എ.ഇ.യില്‍ പ്രവേശനവിലക്ക്; പ്രതിസന്ധിയില്‍ പ്രവാസികള്‍, ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു

ദുബായ്: ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ യു.എ.ഇ. പ്രഖ്യാപിച്ച പ്രവേശന വിലക്ക് മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രവാസികളെ ദുരിതത്തിലാക്കി..ഏപ്രില്‍ 24 ശനിയാഴ്ച വൈകീട്ടു മുതല്‍ 10 ദിവസത്തേക്കാണ് യു.എ.ഇ. ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അവധിക്ക് നാട്ടിലെത്തിയവര്‍ വിമാനടിക്കറ്റിനായി നെട്ടോട്ടമായിരുന്നു. വിലക്ക് നീട്ടിയേക്കാമെന്ന ആശങ്കയുമുണ്ട്.

ദുബായിലെത്താന്‍ 48 മണിക്കൂറിനകമുള്ള കോവിഡ് ആര്‍.ടി.പി.സി.ആര്‍. ഫലം ഹാജരാക്കണമെന്ന പുതിയ നിബന്ധനയും പ്രയാസമുണ്ടാക്കുന്നു..

നാട്ടിലേക്ക് അവധിക്ക് പോയവരില്‍ ഭൂരിഭാഗവും ചെറിയ പെരുന്നാള്‍ കഴിഞ്ഞ് മടങ്ങാനിരിക്കുന്നവരാണ്. വിവാഹം, ആശുപത്രി ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്ക് കുറച്ചുദിവസത്തെ അവധിക്ക് പോയവരുമുണ്ട്. 10 ദിവസത്തിനുള്ളില്‍ തൊഴില്‍വിസ, താമസവിസ, പാര്‍ട്‌ണേഴ്‌സ് വിസ എന്നിവ തീരാനിരിക്കുന്നവരും കൂട്ടത്തിലുണ്ട്. തിരിച്ചെത്തിയില്ലെങ്കില്‍
തൊഴില്‍ പോകുമെന്ന അവസ്ഥയിലാണ് ചിലര്‍. യു.എ.ഇയില്‍നിന്ന് നാട്ടിലേക്ക് ടിക്കറ്റെടുത്ത് കാത്തിരുന്ന പലര്‍ക്കും യാത്ര റദ്ദാക്കേണ്ടി വന്നു.

ഒരാഴ്ചയ്ക്കിടെ ആയിരത്തിലേറെ ദിര്‍ഹം (ഏകദേശം 20,404 രൂപ) മുടക്കി ടിക്കറ്റെടുത്തവരുമുണ്ട്. തുക തിരികെ നല്‍കാനോ വീണ്ടും ബുക്ക് ചെയ്യാനോ ഉള്ള ക്രമീകരണങ്ങള്‍ ഇത്തിഹാദ് എയര്‍വേസ്, എമിറേറ്റ്‌സ്, ഫ്‌ളൈദുബായ് എന്നീ വിമാനക്കമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്‍സികള്‍ എന്നിവരുടെ നേതൃത്വത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

ഖത്തറും ബഹ്‌റൈനും മാത്രമാണ് നിലവില്‍ നിയന്ത്രണങ്ങളോടെ ഇന്ത്യക്കാരെ പ്രവേശിപ്പിക്കുന്നത്..

കേരളത്തില്‍ ടിക്കറ്റിനായി നെട്ടോട്ടം

കൊച്ചി: കോഴിക്കോട് നിന്നുള്ള എല്ലാ വിമാനങ്ങളുടെയും ബുക്കിങ് വ്യാഴാഴ്ച രാത്രിയോടെതന്നെ പൂര്‍ത്തിയായിരുന്നു. 10000 മുതല്‍ 13000 രൂപ വരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികള്‍ 40,000 മുതല്‍ 50,000 രൂപ വരെ ആക്കി ഉയര്‍ത്തിയതായി ട്രാവല്‍ ഏജന്‍സികള്‍ പറഞ്ഞു..
കോഴിക്കോട് നിന്നും കണ്ണൂരില്‍നിന്നും സ്വകാര്യ ട്രാവല്‍ ഏജന്‍സികള്‍ വിമാനം ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് നിന്ന് റാസല്‍ ഖൈമയിലേക്കാണിത്..

കൊച്ചിയില്‍ നിന്നും നേരിട്ട് ടിക്കറ്റ് കിട്ടാത്തവര്‍ മറ്റു സംസ്ഥാനങ്ങള്‍ വഴി യു.എ.ഇ.യിലേക്കു പോകാന്‍ ശ്രമിക്കുന്നുണ്ട്. ഡല്‍ഹി വഴി ദുബായിലേക്കു പോകുന്നതിന് 86,000 രൂപ വരെ നല്‍കേണ്ടി വരുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് വെള്ളിയാഴ്ച ദുബായിലേക്ക് 22000, അബുദാബിയിലേക്ക് 32000, മസ്‌കറ്റിലേക്ക് 40000, ഷാര്‍ജയിലേക്ക് 27000 എന്നിങ്ങനെയായിരുന്നു നിരക്ക്. കഴിഞ്ഞമാസം ദുബായിലേക്കും ഷാര്‍ജയിലേക്കും 12000 രൂപമുതല്‍ ടിക്കറ്റ് ലഭിച്ചിരുന്നു. മസ്‌കറ്റിലേക്കും
അബുദാബിയിലേക്കും 15000 രൂപമുതലായിരുന്നു ടിക്കറ്റ് നിരക്ക്..

RANDOM NEWS

ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പ്; വരാണസിയിലും അയോധ്യയിലും ബിജെപിക്ക് കനത്ത തിരിച്ചടി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി. വരാണസിയിലും അയോധ്യയിലും അഖിലേഷ് യാദവിന്റെ നേതൃത്വത്തലുള്ള …