Friday , June 18 2021
Breaking News

രക്ഷാകര്‍ത്താക്കളുടെ ‘മത്സരം’ ഒഴിവാക്കണം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി

ഇരിയണ്ണി: സ്‌കൂള്‍ കലോത്സവങ്ങളുടെ തിളക്കം കെടുത്തുംവിധം അണിയറയ്ക്കുപിന്നില്‍ ചില രക്ഷകര്‍ത്താക്കള്‍ നടത്തുന്ന ‘മത്സരങ്ങള്‍’ ഒഴിവാക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. 60ാമത് റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവം ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികളില്‍ അന്തര്‍ലീനമായ വാസനകളെ തൊട്ടുണര്‍ത്തുന്ന കലോത്സവം സൗഹൃദമത്സരമായി കാണാന്‍ കഴിയണം. വിധികര്‍ത്താക്കള്‍ പ്രലോഭനങ്ങളില്‍ അടിപ്പെടരുത്. വര്‍ഗവര്‍ണവ്യത്യാസമില്ലാതെയുള്ള ജനകീയ കൂട്ടായ്മയാണ് കലോത്സവത്തിന്റ വിജയം. സ്‌കൂളിലേക്ക് കടന്നു വന്നപ്പോള്‍ ഒ.എന്‍.വി. കുറുപ്പിന്റെ ഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം….മോഹം എന്നു തുടങ്ങുന്ന മനോഹരമായ കവിതയാണ് ഓര്‍മയിലേക്ക് വരുന്നതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ അധ്യക്ഷത വഹിച്ചു. കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു മുഖ്യാതിഥിയായിരുന്നു.

RANDOM NEWS

പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍: റവന്യൂ വകുപ്പ് പരിശോധന നടത്തും

കാസര്‍കോട് : ജില്ലയിലെ പട്ടയ ഭൂമികളില്‍ നിന്നും രാജകീയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകള്‍ പരിശോധന …