Saturday , January 29 2022
Breaking News

രണ്ട് പോക്‌സോ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് മൂന്നാമത്തെ കേസിലും കഠിനതടവും പിഴയും

കാസര്‍കോട് : രണ്ടു പോക്‌സോ കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് മൂന്നാമത്തെ കേസിലും കഠിനതടവും പിഴയും. കാഞ്ഞങ്ങാട് സൗത്ത് വാഴവളപ്പില്‍ വി വി അജിത്തി(43)നെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) എ വി ഉണ്ണികൃഷ്ണന്‍ മൂന്നു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി അധിക തടവ് അനുഭവിക്കണം.

2018 ജൂണ്‍ 28ന് കാഞ്ഞങ്ങാട് നടപ്പാതയിലൂടെ സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് ശിക്ഷ. ഹൊസ്ദുര്‍ഗ് എസ് ഐ ആയിരുന്ന എ സന്തോഷ്‌കുമാറാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി. പ്രതിക്കെതിരെ നാലാമത്തെ കേസില്‍ വിചാരണ നടക്കാനുണ്ട്. ഈ കേസ് ഉള്‍പ്പെടെ നാലു കേസിനും ആസ്പദമായ സംഭവം നടന്നത് 2018 ജൂണ്‍ 28നാണ്. ഒരേ ദിവസം നാല് കുട്ടികള്‍ക്കെതിരെയായിരുന്നു അതിക്രമം.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …