മാറിവരുന്ന ജീവിതശൈലിക്കനുസരിച്ച് ഇന്നത്തെ തലമുറയിലെ മിക്ക സ്ത്രീകള്‍ക്കും കണ്ടുവരുന്ന പ്രധാന ജീവിത ശൈലിരോഗങ്ങളിലൊന്നാണ് പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം. ലൈംഗികതയും പി.സി.ഒ.എസും തമ്മില്‍ ബന്ധമില്ലെന്ന് പറയുമ്പോഴും പി.സി.ഒ.എസ് ഉള്ള സ്ത്രീകളില്‍ രതിമൂര്‍ച്ഛയുണ്ടാകുന്നത് കുറവായിരിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. സ്ത്രീകളില്‍ ആന്ട്രോജന്റെ അളവ് വര്‍ധിക്കുന്നതുവഴി ഹോര്‍മോണ്‍ ബാലന്‍സിങില്‍ ഉണ്ടാകുന്ന വ്യത്യാസമായിരിക്കും ഇതിന് കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്..
എന്നാല്‍ ഹോര്‍മോണിലുണ്ടാകുന്ന വ്യത്യാസം കൂടാതെ പി.സി.ഒ.എസ് ഉള്ള സ്ത്രീകളിലുണ്ടാകുന്ന പൊണ്ണത്തടിയും അമിത രോമ വളര്‍ച്ചയും അപകര്‍ഷതാ ബോധത്തിന് കാരണമാകുന്നതായും ഇതിലൂടെ ഇവരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് മാനസികമായി പിന്തരിപ്പിക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
സാധാരണയായി പി.സി.ഒ.എസ് ഉള്ള സ്ത്രീകളില്‍ അമിതമായ ആകാംക്ഷയും വിഷാദവും കൂടുതലായി കാണുന്നുണ്ട്. ഇതോടൊപ്പം തങ്ങളുടെ ശരീര ഘടനയിലുണ്ടാകുന്ന വ്യത്യാസമായിരിക്കാം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും രതിമൂര്ച്ഛയിലേക്ക് എത്തുന്നതിനും തടസമായി നില്‍ക്കുന്നതെന്നും പറയുന്നു.
മാനസികമായുണ്ടാകുന്ന അപകര്‍ഷതാബോധങ്ങളെ മാറ്റി നിര്‍ത്തി തങ്ങളുടെ ശരീരത്തെ മനോഹരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവുമാണ് വേണ്ടത്.