Saturday , January 29 2022
Breaking News

രാജ്യത്ത് അതിതീവ്ര വ്യാപനം ; പ്രതിദിന കോവിഡ് കേസുകള്‍ ഒരുലക്ഷത്തിനടുത്ത് ;325 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ വ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ചു. 24 മണിക്കൂറിനിടെ 90,928 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 325 . 19206 പേര്‍ക്ക് രോഗമുക്തി. ഒമിക്രോണ്‍ രോഗികള്‍ 2,630 ആയി. ഇന്ത്യയില്‍ കോവിഡ് വൈറസിന്റെ വ്യാപനശേഷി ഏറ്റവും ഉയര്‍ന്ന നിരക്കായ 2.69ലേക്ക് ഉയര്‍ന്നു. കോവിഡ് പിടിപെട്ട ഓരോ 10പേരില്‍നിന്ന് 26പേരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ എട്ടുദിവസത്തിനിടെ പ്രതിദിന കേസുകള്‍ 6.3 ശതമാനം വര്‍ധിച്ചു. കോവിഡ് സ്ഥിരീകരണ നിരക്കായ ടിപിആറും കൂടി. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. നഗരങ്ങളിലാണ് കോവിഡിന്റെ ക്രമാതീത വര്‍ധന.

RANDOM NEWS

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ജോര്‍ജ് ഓണക്കൂറിന്; രഘുനാഥ് പലേരിക്ക് ബാലസാഹിത്യ പുരസ്‌കാരം

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (മലയാളം) ജോര്‍ജ് ഓണക്കൂറിന്. ഹൃദയരാഗങ്ങള്‍ എന്ന ആത്മകഥയ്ക്കാണ് പുരസ്‌കാരം. 1 ലക്ഷം രൂപയാണ് …