Friday , June 18 2021
Breaking News

രാജ്യത്ത് രോഗവ്യാപനവും മരണവും കൂടുന്നു; 24 മണിക്കൂറില്‍ 4.12 ലക്ഷം കേസ്, 3980 മരണം

ന്യൂഡല്‍ഹി: പ്രതിദിന കോവിഡ് കേസുകളിലും മരണങ്ങളിലും റെക്കോര്‍ഡ് വര്‍ധനയുമായി ഇന്ത്യ. 24 മണിക്കൂറിനിടെ 3980 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. പുതിയതായി 4.12 ലക്ഷം കേസുകളും റജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസം മാത്രം 3,29,113 പേര്‍ രോഗമുക്തി നേടി ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 35,66,398 പേര്‍ ചികിത്സയില്‍ തുടരുന്നു. ആകെ മരണസംഖ്യ 2.3 ലക്ഷം ആയി…
2.10 കോടി പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 1.72 കോടി പേര്‍ രോഗമുക്തി നേടി.

കോവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 920 മരണങ്ങളാണ്. 57,000ത്തില്‍ അധികം കേസുകളും ഒരു ദിവസം രേഖപ്പെടുത്തി. രാജ്യത്ത് 16,25,13,339 പേര്‍ ഇതുവരെ വാക്‌സീന്‍ സ്വീകരിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും വാക്‌സീന്‍ ക്ഷാമം രൂക്ഷമാണ്. ഓക്‌സിജന്‍ ക്ഷാമമാണ് മരണനിരക്ക് ഉയരുന്നതിനുള്ള ഒരു പ്രധാന കാരണമായി ആരോഗ്യ പ്രവര്‍ത്തകര്‍ കണക്കാക്കുന്നത്.

RANDOM NEWS

കോവിഡ് വ്യാപനം: ജയിലുകളിലെ തിരക്ക് ഒഴിവാക്കണമെന്ന് സുപ്രീം കോടതി; ഉടന്‍ പരോള്‍ നല്‍കണം

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമാകുന്നതിനിടയില്‍ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവിറക്കി സുപ്രീംകോടതി. ഉന്നതാധികാര സമിതിയുടെ …