Thursday , May 6 2021
Breaking News

രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 30ന്; ചൊവ്വാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം

ന്യൂഡല്‍ഹി : കേരളത്തില്‍ നിന്ന് ഒഴിവുവന്ന 3 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 30ന് നടക്കും. നാമനിര്‍ദേശ പത്രിക ചൊവ്വാഴ്ച മുതല്‍ ഏപ്രില്‍ 20 വരെ സമര്‍പ്പിക്കാം. നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്ന മേയ് 2ന് മുമ്പ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.

രാജ്യ സഭാംഗങ്ങളായ വയലാര്‍ രവി, കെ കെ രാഗേഷ്, പി വി അബ്ദുല്‍വഹാബ് എന്നിവരുടെ കാലാവധി ഏപ്രില്‍ 21നു അവസാനിക്കാനിരിക്കെ വരുന്ന ഒഴിവുകളിലേക്ക് ഏപ്രില്‍ 12ന് തിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ നിയമസഭയുടെ കാലാവധി തീരാനിരിക്കെ രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമാണോ എന്ന് കേന്ദ്രനിയമ മന്ത്രാലയം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ചോദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കമ്മിഷന്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

RANDOM NEWS

തലയ്ക്ക് മുകളില്‍ വെള്ളമെത്തി, ഇനിയെങ്കിലും മതിയാക്കൂ; കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: എന്തു ചെയ്തിട്ടായാലും ഡല്‍ഹിയിലെ ആശുപത്രികള്‍ക്കുള്ള ഓക്‌സിജന്‍ വിഹിതം ഇന്ന് തന്നെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. …