Monday , April 12 2021
Breaking News

രാജ്യസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 21ന് മുമ്പ് : ഹൈക്കോടതിയില്‍ ഉറപ്പു നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുളള കാരണമറിയിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇക്കാര്യം രേഖാമൂലം അറിയിക്കാനാണ് നിര്‍ദേശം. രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുമ്ബ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി.

കേരളത്തില്‍ നിന്ന് ഒഴിവുളള മൂന്ന് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രില്‍ 21 നാണ് അവസാനിക്കുന്നത്. ഇതിന് മുമ്ബ് തിരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ഈ തീയതി പിന്നീട് പിന്‍വലിച്ചിരുന്നു. കേന്ദ്ര നിയമവകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇത് പിന്‍വലിച്ചത്. ഇതിനെതിരെയാണ് നിയമസഭാ സെക്രട്ടറിയും സി പി എം നേതാവ് എസ് ശര്‍മ്മയും കേരള ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം രാജ്യസഭാംഗങ്ങളുടെ കാലാവധി തീരുന്നതിന് മുമ്ബ് പുറപ്പെടുവിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചത്.

തിരഞ്ഞെടുപ്പ് മുമ്ബ് തീരുമാനിച്ച തീയതിയില്‍ നിന്ന് മാറ്റിവച്ചതിന് കാരണമില്ലെന്നും വോട്ട് ചെയ്യാനുളള നിലവിലെ നിയമസഭാ അംഗങ്ങളുടെ അവസരം നഷ്ടപ്പെടുത്താനാണ് ശ്രമമെന്നും നിയമസഭാ സെക്രട്ടറി കോടതിയില്‍ വാദിച്ചു. ഈ വാദം കേട്ട ശേഷമാണ് കോടതി എന്തുകൊണ്ടാണ് മുമ്ബ് തീരുമാനിച്ച തീയതി മാറ്റിയതെന്ന് രേഖാമൂലം അറിയിക്കാന്‍ നിര്‍ദേശം നല്‍കിയത്. മറ്റന്നാള്‍ കേസില്‍ വിശദമായി കോടതി വാദം കേള്‍ക്കും.

RANDOM NEWS

ലോകായുക്ത ഉത്തരവിനെതിരെ കെ.ടി. ജലീല്‍ ഹൈക്കോടതിയില്‍

കൊച്ചി: ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെടി ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സ്വജനപക്ഷപാതം നടത്തിയെന്ന വിധി …