Friday , June 18 2021
Breaking News

റവന്യൂ സ്‌കൂള്‍ കലോത്സവം ; വേദികളില്‍ അരങ്ങ് തകര്‍ത്ത് നാട്യ-നടന കലാ വിസ്മയം; കാസര്‍കോട് ഉപജില്ല മുന്നില്‍

ഇരിയണ്ണി : ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന അറുപതാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വ്യാഴാഴ്ച വേദികളില്‍ അരങ്ങ് തകര്‍ത്ത് നാട്യ-നടന കലാ വിസ്മയം. ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യ മത്സരത്തില്‍ കയ്യൂര്‍ ജി വി എച്ച് എസ് എസിലെ പാര്‍വ്വതി കൃഷ്ണന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഹയര്‍സെക്കണ്ടറി വിഭാഗം പരിചയ മുട്ടുകളിയില്‍ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജേതാക്കളായി.

വ്യാഴാഴ്ച ഉച്ചവരെയുള്ള ഫലമനുസരിച്ച് യു പി വിഭാഗത്തില്‍ 55 പോയിന്റുമായി കാസര്‍കോട് മുന്നേറുന്നു. 53 പോയിന്റുമായി ചെറുവത്തൂരും 51 പോയിന്റുമായി ബേക്കലും തൊട്ടുപിന്നിലുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് 183 പോയിന്റ് നേടി. ബേക്കല്‍ ഉപജില്ല 181 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ഹൊസ്ദുര്‍ഗാണ് മൂന്നാം സ്ഥാനത്ത്. ഹയര്‍സെക്കണ്ടറി വിഭാഗത്തിലും 173 പോയിന്റ് നേടി കാസര്‍കോട് ഉപജില്ല തന്നെയാണ് ഒന്നം സ്ഥാനത്തുള്ളത്. 229 പോയിന്റ് നേടി ചെറുവത്തൂര്‍ രണ്ടാം സ്ഥാനത്തും 215 പോയിന്റ് നേടി മൂന്നാം സ്ഥാനത്തും തുടരുന്നു.

RANDOM NEWS

പട്ടയഭൂമികളിലെ രാജകീയ വൃക്ഷങ്ങള്‍: റവന്യൂ വകുപ്പ് പരിശോധന നടത്തും

കാസര്‍കോട് : ജില്ലയിലെ പട്ടയ ഭൂമികളില്‍ നിന്നും രാജകീയ വൃക്ഷങ്ങള്‍ നഷ്ടപ്പെട്ടുവോ എന്ന് റവന്യുവകുപ്പിന്റെ താലൂക്ക് തല സ്‌ക്വാഡുകള്‍ പരിശോധന …