Saturday , October 16 2021
Breaking News

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് ഗൃഹനാഥന്‍ മരിച്ചു

കാഞ്ഞങ്ങാട് : റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗൃഹനാഥന്‍ ഓട്ടോറിക്ഷയിടിച്ച് മരിച്ചു. അതിയാമ്പൂര്‍ കാലിക്കടവിലെ ജല അതോറിറ്റി റിട്ട.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വി ചന്തു (75) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.10 ഓടെയാണ് അപകടം.

കാഞ്ഞങ്ങാട് മുഖ്യതപാല്‍ ഓഫീസിനു മുമ്പിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ പുതിയകോട്ടയില്‍ നിന്നു വരികയായിരുന്ന ഓട്ടോ ഇടിക്കുകയായിരുന്നു. ഉടന്‍ അടുത്തുള്ള സ്വകാര്യാശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ : സുമിത്ര. മക്കള്‍ : സുചിത്ര, സുശാന്ത് (കപ്പല്‍ ജീവനക്കാരന്‍), മരുമക്കള്‍ : അജയകുമാര്‍, ദൃശ്യ.

RANDOM NEWS

പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് : കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പോലീസ് പരാതി പരിഹാര അതോറിറ്റി സിറ്റിങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 30 …