Monday , April 12 2021
Breaking News

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി ; ഇനി മാറ്റാന്‍ ആവശ്യപ്പെടരുതെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി : ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചു. ഊര്‍ജവകുപ്പ് മുന്‍ ജോ.സെക്രട്ടറി എ ഫ്രാന്‍സിസിന്റെ അപേക്ഷ പരിഗണിച്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഇനി കേസ് മാറ്റിവെക്കാന്‍ അഭിഭാഷകര്‍ ആവശ്യപ്പെടരുതെന്നും സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന് പറഞ്ഞാണ് കേസ് പരിഗണിക്കുന്നത് മാറ്റി വെക്കണമെന്ന് എ ഫ്രാന്‍സിസ് ആവശ്യപ്പെട്ടത്.

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോ. സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെയാണ് സി ബി ഐ സുപ്രിംകോടതിയെ സമീപിച്ചത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളഴുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.

RANDOM NEWS

നോമ്പുതുറ, ഇഫ്താര്‍: ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട് : 2020 ജനുവരി 1 മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന നിശ്ചിത ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ റംസാന്‍ നോമ്പുതുറ, …