Monday , May 16 2022
Breaking News

ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

പെര്‍ള : പെര്‍ള ലൈവ് സ്റ്റോക്ക് ചെക്‌പോസ്റ്റിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ പി എം സജിഷി(38)നെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ സഹജീവനക്കാരന്‍ സുനില്‍കുമാര്‍ എത്തിയപ്പോഴാണ് സജീഷിനെ ഓഫീസിലെ ബാത്‌റൂമിന് മുന്നില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ബദിയടുക്ക പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി സജീഷിനെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു.മരണത്തില്‍ ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോകും. എറണാകുളം കുറുവമ്പാടി പാമ്പാലയം സ്വദേശിയാണ് സജീഷ്. മരണ വിവരമറിഞ്ഞ് എറണാകുളത്തു നിന്ന് ബന്ധുക്കള്‍ കാസര്‍കോട്ടെത്തി. മാധവന്‍-കൗസല്യ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍ : സജി, മായ.

RANDOM NEWS

സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായ പെരുമാറ്റം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍

കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് …