Friday , June 18 2021
Breaking News

ലോക്കഡൗണ്‍2: പുറത്ത് പോകുന്നവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണം, തട്ടുകടകള്‍ തുറക്കരുത്

തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ കോവിഡ് തുടരുന്ന സാഹചര്യത്തില്‍ അത്യാവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണമെന്ന് മുഖ്യമനന്ത്രി പിണറായി വിജയന്‍.

നിര്‍ദേശങ്ങള്‍ ഇവയാണ്.
ലോക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പോലീസില്‍ നിന്ന് പാസ് വാങ്ങണം.
അന്തര്‍ജില്ലാ യാത്രകള്‍ ഒഴിവാക്കണം. ഒഴിവാക്കാന്‍ കഴിയാത്തവര്‍ പേരും മറ്റു വിവരം എഴുതിയ സത്യവാങ്മൂലം കൈയ്യില്‍ കരുതണം
വിവാഹം, മരണാനന്തര ചടങ്ങുകള്‍, അടുത്ത രോഗിയെ കാണാല്‍ എന്നിവയ്‌ക്കേ സത്യവാങ്മൂലത്തോടെ യാത്ര ചെയ്യാന്‍ അനുവാദമുള്ളു.
കാര്‍മ്മികത്വം വഹിക്കുന്നവര്‍ ക്ഷണക്കത്തും സത്യവാങ്മൂലവും കൈയ്യില്‍ കരുതണം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് യാത്ര ചെയ്ത് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അത് നിര്‍ബന്ധമാണ്.
രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അവര്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം.
ലോക്ക് ഡൗണ്‍ കാലത്ത് തട്ടുകടകള്‍ തുറക്കരുത്.
വാഹന റിപ്പയര്‍ വര്‍ക് ഷോപ്പ് ആഴ്ചയുടെ അവസാനം രണ്ട് ദിവസം തുറക്കാം
ഹാര്‍ബറില്‍ ലേല നടപടി ഒഴിവാക്കേണ്ടതാണ്.
ബാങ്കുകള്‍ ഒന്നിടവിട്ട് ദിവസം പ്രവര്‍ത്തിക്കുന്നതാണ് നല്ലത്.
അതിഥി തൊഴിലാളികള്‍ക്ക് നിര്‍മ്മാണ സ്ഥലത്ത് തന്നെ ഭക്ഷണവും താമസവും കരാറുകാരന്‍ നല്‍കണം.
ചിട്ടിപ്പണം പിരിക്കാനും മറ്റും ധനകാര്യ സ്ഥാപന പ്രതിനിധികള്‍ ഗൃഹസന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണം.

ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്നതിന്റെ ബാഗമായാണ് ചെറിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ വെച്ചത്. എന്നാല്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജീവന്‍ സംരക്ഷിക്കുക എന്നതാണ് പ്രധാനം. മരണനിരക്ക് എത്ര കുറവാണെങ്കിലും രോഗനിരക്ക് കൂടുമ്പോള്‍ മരണവും കൂടും. അതൊഴിവാക്കാനാണ് ലോക്ക് ഡൗണ്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

RANDOM NEWS

മുറിവുണക്കാന്‍ ഹൈക്കമാന്‍ഡ്: ചെന്നിത്തലയെ രാഹുല്‍ കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാന കോണ്‍ഗ്രസില്‍ മുറിവുണക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം. മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ രാഹുല്‍ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു. വെള്ളിയാഴ്ച …