കാഞ്ഞങ്ങാട് : ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് വെല്‍ഡിങ്ങ് തൊഴിലാളി മരിച്ചു. ബല്ലാ കടപ്പുറം ഇ എം എസ് ക്ലബ്ബിന് സമീപത്തെ വെല്‍ഡിങ് തൊഴിലാളി സന്തോഷ് (34) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പത്തു മണിയോടെ മഡിയന്‍ ജംഗ്ഷനിലാണ് അപകടം. നിയന്ത്രണം വിട്ട സ്കൂട്ടര്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ സ്കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
മകന് അന്വിത്തിന്റെ രണ്ടാം പിറന്നാളാഘോഷം ഇന്ന് നടക്കാനിരിക്കെ പുത്തന്‍ വസ്ത്രങ്ങളും കേക്കുകളും വാങ്ങി പോകുമ്പോഴാണ് സന്തോഷിനെ മരണം തട്ടിയെടുത്തത്. സാധനങ്ങള്‍ വാങ്ങി സന്തോഷ് കോട്ടിക്കുളത്തുള്ള ഭാര്യ റാണിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ചന്ദ്രന്-രോഹിണി ദമ്പതികളുടെ മകനാണ്. സൗമ്യ ഏക സഹോദരിയാണ്.