Monday , April 12 2021
Breaking News

വനിതാ ദിനത്തില്‍ വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് വനിത സംവരണമെമ്മോറിയല്‍ സമര്‍പിച്ചു

കാസര്‍കോട് : വനിത ദിനത്തില്‍ നിയമനിര്‍മ്മാണ സഭകളില്‍ 50 ശതമാനം വനിത സംവരണം ഉറപ്പു വരുത്തുക എന്നാവശ്യപ്പെട്ടു കൊണ്ട് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് വനിത സംവരണമെമ്മോറിയല്‍ സമര്‍പിച്ചു ബോസ്‌കോ ഹാളില്‍ നടന്ന ചര്‍ച്ച സംഗമം എന്‍ഡോ സള്‍ഫാന്‍ സമര നായിക മുനീസ അമ്പലത്തറ ഉദ്ഘാടനം ചെയ്തു
വനിതകളുടെ ശാക്തീകരണം എന്നത് കേവലം ഒരു ദിനത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും, സ്വതന്ത്രമായും ഇഛാശക്തിയോടും കൂടി മുന്നേറാനുള്ള അവസരം തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ക്ക് ഉണ്ടാവണമെന്നും അവര്‍ അഭിപ്രായപ്പെട്ടു വനിത സംവരണ മെമ്മോറിയലിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു സംസ്ഥാന സമിതി അംഗം സാഹിദാ ഇല്ല്യാസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജില്ലാ കമ്മിറ്റി അംഗം ഹസീന പ്രമേയം അവതരിപ്പിച്ചു. ആക്ടിവിസ്റ്റ് സിസ്റ്റര്‍ ജയ മനിതലീഗ് ജില്ലാ പ്രസിഡന്റ് നസീമ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു ജില്ലാ കമ്മിറ്റി അംഗം റൈഹാനത്ത് രചിച്ച കവിത അവതരിപ്പിച്ച് സമാപനം നടത്തി. ജില്ലാ സെക്രട്ടറി ഫൗസിയ സിദ്ധീഖ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം സഹീറ ലത്തീഫ് നന്ദിയും പറഞ്ഞു.

RANDOM NEWS

കേരളത്തിന് നബാര്‍ഡ് ധനസഹായമായി 13,425 കോടി അനുവദിച്ചു

കാസര്‍കോട് : നബാര്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക സഹായം 202021 ല്‍ സംസ്ഥാനത്തിന് ലഭിച്ചു. 13,425 കോടി രൂപ …