Monday , April 12 2021
Breaking News

വനിതാ ദിനാചരണം

കാസര്‍കോട് : വനിതാ ശിശു വികസന വകുപ്പ് , ജില്ലാ വനിതാ ശിശു വികസന ഓഫീസ് കാസറഗോഡിന്റെ നേതൃത്വത്തില്‍ റോസ് ആന്‍ഡ് ഡയമണ്ട് ക്യാമ്പയിന്‍ 2021 എന്ന പേരില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. കാസറഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ കവിത റാണി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു . കാസറഗോഡ് ഉപവിദ്യഭ്യാസ ഡയറക്ടര്‍ കെ വി പുഷ്പ , ജില്ലാ സമൂഹ്യ നീതി ഓഫിസര്‍ ഷീബ മുംതാസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ബിന്ദു സി, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ബിജു പി, കാസറഗോഡ് വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അജിത, ജില്ലാ ലേബര്‍ ഓഫീസര്‍ കേശവന്‍ എം, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫിസര്‍ ഗീതാ കുമാരി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍ , നീലേശ്വരം ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫീസര്‍ ലൂസി. സി ഡി എന്നിവര്‍ സംസാരിച്ചു. കാസര്‍ഗോഡ് ബ്ലോക്ക് ശിശു വികസന പദ്ധതി ഓഫീസര്‍ സാഹ്‌നി.എസ്. എസ് സ്വാഗതവും , ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസ് സീനിയര്‍ സൂപ്രണ്ട് ക്രിസ്റ്റി ഉതുപ്പ് നന്ദിയും പറഞ്ഞു. ഉദ്ഘാടന പരിപാടിക്കുശേഷം ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയ അഭിഞ്ച ഹരീഷിന്റെ യോഗ പ്രദര്‍ശനം, പാരന്റിംഗ് ബോധവല്‍ക്കരണ ക്ലാസ്സ്, കാസര്‍ഗോഡ് ജില്ലാ വനിതാ സെല്ലിന്റെ നേതൃത്വത്തില്‍ സ്ത്രീ സുരക്ഷ സ്വയം പ്രതിരോധ പരിശീലനം, വിവിധ ഐ സി ഡി എസ് പ്രോജക്ടുകളിലെ കലാകാരന്മാരുടെ പാട്ട്, സംഘഗാനം, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, ഒപ്പന, നടന്‍ പാട്ട് , ഗ്രൂപ്പ് ഡാന്‍സ്, തായ്‌ക്കൊണ്ട പ്രദര്‍ശനം, കുടുംബശ്രീ സ്റ്റാള്‍ തുടങ്ങിയ പരിപാടികളും, ഐ സി ഡി എസ് പ്രോഗ്രാം ഓഫീസ്,
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസ്, ജില്ലാ ലേബര്‍ ഓഫീസ് ജില്ലാ കുടുംബശ്രീ മിഷന്‍, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്, വനിതാ സെല്‍ എന്നിവയുടെ സഹകരണത്തോടെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, നിയമ സഹായം, പോലീസ് സഹായം, കൗണ്‍സിലിംഗ് സപ്പോര്‍ട്ട്, തൊഴില്‍ പരാതി പരിഹാരം തുടങ്ങിയ സേവനങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കി.

RANDOM NEWS

കേരളത്തിന് നബാര്‍ഡ് ധനസഹായമായി 13,425 കോടി അനുവദിച്ചു

കാസര്‍കോട് : നബാര്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക സഹായം 202021 ല്‍ സംസ്ഥാനത്തിന് ലഭിച്ചു. 13,425 കോടി രൂപ …