Saturday , October 16 2021
Breaking News

വയലാര്‍ അവാര്‍ഡ് ബെന്യാമിന്

തിരുവനന്തപുരം: സാഹിത്യകാരന്‍ ബെന്യാമിന് വയലാര്‍ അവാര്‍ഡ്. ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍’ എന്ന കൃതിക്കാണു പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്‍പവുമാണ് അവാര്‍ഡ്.

വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കും. കെ.ആര്‍.മീര, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ. സി.ഉണ്ണികൃഷ്ണന്‍ എന്നിവരായിരുന്നു ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍.

RANDOM NEWS

സംസ്ഥാനത്ത് 7,823 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7,823 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 1178, എറണാകുളം 931, തിരുവനന്തപുരം 902, കോഴിക്കോട് …