Thursday , May 6 2021
Breaking News

വാക്‌സിനായി 4500 കോടി നല്‍കിയതാണ് ; വിലനിര്‍ണയവും വിതരണവും കമ്പനികളെ ഏല്‍പ്പിക്കരുത് : സുപ്രിംകോടതി

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ വില വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചും സുപ്രിംകോടതി. കോവിഡ് പ്രതിരോധ വാക്‌സിന്റെ വില നിര്‍ണയവും വിതരണവും കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് വിട്ടു നല്‍കരുതെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വാക്‌സിന്‍ വാങ്ങുന്നത് കേന്ദ്രസര്‍ക്കാരിനു വേണ്ടിയാണെങ്കിലും സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണെങ്കിലും ആത്യന്തികമായി അത് പൗരന്മാര്‍ക്ക് വേണ്ടിയുള്ളതാണ്. എന്തുകൊണ്ടാണ് ദേശീയ ഇമ്യൂണൈസേഷന്‍ പദ്ധതിയുടെ മാതൃക പിന്തുടാരത്തതെന്നും കോടതി ആരാഞ്ഞു. ഉത്പാദിപ്പിക്കുന്ന മുഴുവന്‍ വാക്‌സിനും കേന്ദ്രസര്‍ക്കാര് വാങ്ങാത്തതെന്താണ്, നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്തുകയും പിന്നീട് സംസ്ഥാനങ്ങള്‍ക്ക് വിതരണം നടത്തുകയും ചെയ്തുകൂടേയെന്നും സുപ്രിംകോടതി ചോദിച്ചു. വാക്‌സിന്‍ സംഭരണം കേന്ദ്രീകൃതമാക്കുന്നതിനെ കുറിച്ചും വാക്‌സിന്‍ വിതരണം വികേന്ദ്രീകൃതമാക്കുന്നതിനെ കുറിച്ചുമാണ് തങ്ങള്‍ സംസാരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അമ്പതു ശതമാനം ക്വാട്ട സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ഏത് സംസ്ഥാനത്തിന് എത്ര എത്രമാത്രം ലഭിക്കണമെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് തീരുമാനിക്കാവുന്ന സ്ഥിതിയാണ് ഇത് സൃഷ്ടിച്ചത്. വിഹിത നിര്‍ണയത്തിനുള്ള അവകാശം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുകയാണോ ചെയ്യുന്നത്. കോടതി ആരാഞ്ഞു. വാക്‌സിന്‍ വികസിപ്പിക്കുന്നതിന് 4500 കോടി രൂപ നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ സ്ഥിതിക്ക് സര്‍ക്കാരിന് വാക്‌സിനു മേല്‍ അവകാശമുണ്ട്- കോടതി നിരീക്ഷിച്ചു.

കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും രണ്ടു വിലയ്ക്ക് വാക്‌സിന്‍ വില്‍ക്കുന്നതിനെ കുറിച്ചും കോടതി ചോദ്യമുയര്‍ത്തി. വാക്‌സിന് എന്തുകൊണ്ടാണ് കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും രണ്ടു വില ഈടാക്കുന്നതെന്നും എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ഇതെന്നും കോടതി ആരാഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും കോടതി ആരാഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായി തത്സമയം അറിയിക്കണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു.

RANDOM NEWS

ഉത്തര്‍പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പ്; വരാണസിയിലും അയോധ്യയിലും ബിജെപിക്ക് കനത്ത തിരിച്ചടി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി. വരാണസിയിലും അയോധ്യയിലും അഖിലേഷ് യാദവിന്റെ നേതൃത്വത്തലുള്ള …