Saturday , September 25 2021
Breaking News

വാക്‌സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട; പിപിഇ കിറ്റ് നിര്‍ബന്ധമില്ല: ആഭ്യന്തരയാത്രകള്‍ക്ക് ഇളവ്

ന്യൂഡല്‍ഹി : ആഭ്യന്തരയാത്രകള്‍ക്കുള്ള കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ അയവു വരുത്തി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് പതിനഞ്ചു ദിവസം കഴിഞ്ഞ രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് ആഭ്യന്തര യാത്ര നടത്തുന്നതിന് ആര്‍ ടി പി സി ആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് എന്നിവ നിര്‍ബന്ധമാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നത്.

കേരളത്തില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങള്‍ ആര്‍ടിപിസി ആര്‍ പരിശോധനാഫലം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരമൊരു നിബന്ധ സംസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കരുത് എന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. അതേസമയം ഇപ്രകാരം എത്തുന്ന യാത്രക്കാരുടെ ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ആഭ്യന്തര വിമാനയാത്രികള്‍ക്ക് പി പി ഇ കിറ്റ് ആവശ്യമില്ലെന്നുള്ളതാണ് മാര്‍ഗ നിര്‍ദ്ദേശത്തിലെ മറ്റൊരു സുപ്രധാന ഇളവ്. നിലവില്‍ മൂന്നു സീറ്റുകളുടെ നിരയില്‍ നടവുല്‍ ഇരിക്കുന്ന യാത്രക്കാരന്‍ പിപിഇ കിറ്റ് ധരിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായിരുന്നു. ആഭ്യന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

RANDOM NEWS

സംസ്ഥാനത്ത് 17,983 പേര്‍ക്ക് കോവിഡ് : മരണം : 127

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം …