Friday , August 6 2021
Breaking News

വാളയാര്‍ കേസില്‍ സിബിഐ വീണ്ടും ഫോറന്‍സിക് പരിശോധന നടത്തും

പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ സംഘം കുട്ടികള്‍ മരിച്ച സ്ഥലത്ത് വീണ്ടും വിശദമായ ഫോറന്‍സിക് പരിശോധന നടത്താന്‍ ഒരുങ്ങുന്നു. ഇതിനായി ആഭ്യന്തരവകുപ്പിനെ സമീപിക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു.

വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ഫോറന്‍സിക് പരിശോധന നടത്തുക. ഡമ്മി ഉപയോഗിച്ചുള്ള പരിശോധനയും നടത്തും. കുട്ടികളുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ജില്ലാ പോലീസ് സര്‍ജന്‍ ഡോ. പി.ബി ഗുജ്‌റാളുമായി അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി മൊഴി രേഖപ്പെടുത്തി. ഇതുവരെ ഇരുപതോളം പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ പഠിച്ച സ്‌കൂളിലെ അധ്യാപകരും ഇക്കൂട്ടത്തില്‍ പെടും. കുട്ടികളുടെ രേഖകള്‍ സ്‌കൂളില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. ഇനിയും നൂറോളം സാക്ഷികളില്‍ നിന്നും മൊഴി രേഖപ്പെടുത്താനുണ്ട്.

കേസില്‍ റിമാന്‍ഡിലുള്ള രണ്ടു പ്രതികളേയും ജാമ്യത്തിലുള്ള ഒരു പ്രതിയേയും വീണ്ടും ചോദ്യം ചെയ്യും. ഇതിനായി കോടതിയുടെ അനുമതി തേടും. കുട്ടികളുടെ അമ്മയുടെ ആദ്യ ഭര്‍ത്താവ്, സഹോദരി എന്നിവരേയും ചോദ്യം ചെയ്തു. അന്വേഷണം വേഗത്തിലാക്കാനാണ് സിബിഐയുടെ തീരുമാനം.

RANDOM NEWS

സംസ്ഥാനത്ത് 22,414 പേര്‍ക്ക് കോവിഡ് : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37: മരണം 108

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3691, തൃശൂര്‍ 2912, എറണാകുളം 2663, കോഴിക്കോട് …