ചെറുവത്തൂര്‍ : വാഹനാപകടത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ മരിച്ചു. കരിവെള്ളൂര്‍ കുണിയന്‍ പറമ്പത്തറയ്ക്ക് സമീപത്തെ പുളുക്കുല്‍ മനോഹരന് (49) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ചീമേനി പോലീസ് സ്റ്റേഷനില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ പോകും വഴി കാലിക്കടവ് ടൗണില്‍ കണ്ടെയ്നര്‍ ലോറിയുടെ അടിയില്‍പ്പെടുകയായിരുന്നു. ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യാശുിപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പരിശോധനയ്ക്കായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
നീലേശ്വരം, ചീമേനി പോലീസ് സ്റ്റേഷനുകളുടെ ചുമതലയുള്ള സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് എ എസ് ഐ ആയി ജോലി ചെയ്യുകയായിരുന്നു. കരിവെള്ളൂര്‍ കുണിയനിലെ പരേതനായ കണ്ണന്റെയും ചെമ്മരത്തിയുടെയും മകനാണ്. ഭാര്യ : ലീമ. മകള്‍ : ലയ. സഹോദരങ്ങള്‍ : മാധവി, തമ്പായി, കാര്യത്യായനി, ശ്യാമള, നാരായണന്.