Sunday , November 28 2021
Breaking News

വിജയദശമി : അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് കുരുന്നുകള്‍

കാസര്‍കോട് : വിജയദശമി ദിനമായ വെള്ളിയാഴ്ച അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകര്‍ന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെക്കുന്നു. ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും രാവിലെ മുതല്‍ തന്നെ വിദ്യാരംഭ ചടങ്ങുകള്‍ക്ക് തുടക്കമായി കോവിഡ് രോഗവ്യാപന ഭീതി ഒഴിയാത്തതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ക്ഷേത്രങ്ങളില്‍ ഇത്തവണ എഴുത്തിനിരുത്ത് നടത്തുന്നത്. അതിനാല്‍ തന്നെ ഇത്തവണയും വീടുകളിലും വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. മല്ലം ശ്രീദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രം, കൊറക്കോട് ആര്യകാര്‍ത്ത്യായനി ക്ഷേത്രം, ദേളി തായത്തൊടി ദേവി ക്ഷേത്രം തുടങ്ങി ജില്ലയിലെ ദേവിക്ഷേത്രങ്ങളില്‍ വിദ്യാരംഭത്തിന് നിരവധി പേര്‍ എത്തി.

കൊല്ലൂര്‍ മൂകാംബിക ദേവീ ക്ഷേത്രത്തില്‍ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി എത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ മുതല്‍ വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിച്ചു. ആദ്യക്ഷരം കുറിക്കുന്ന കുട്ടിക്കൊപ്പം രക്ഷിതാക്കളെ മാത്രമേ ചടങ്ങില്‍ പങ്കെടുക്കാനനുവദിക്കുന്നുള്ളു. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടുണ്ടെങ്കില്‍ മാത്രമാണ് ക്ഷേത്രത്തിനകത്ത് പ്രവേശനം അനുവദിക്കുന്നത്.

RANDOM NEWS

കാസര്‍കോട് ജില്ലാ ജയിലിന് അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കണം: ജില്ലാ വികസന സമിതിയോഗം

കാസര്‍കോട് : കാസര്‍കോട് ജില്ലാ ജയിലിന് ഉദുമ സ്പിന്നിങ്ങ് മില്ലിനോടു ചേര്‍ന്ന കെ.എസ്.ഐ.ഡി.സിയുടെ കൈവശം ഉള്ള 13 ഏക്കറില്‍ നിന്ന് …