Saturday , September 25 2021
Breaking News

വിദ്യാഭ്യാസ മേഖലക്ക് കരുത്ത് പകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മുഖ്യമന്ത്രി

കാസര്‍കോട് : കോവിഡ് കാലത്തെ പശ്ചാത്തലം വിലയിരുത്തിയാവണം വിദ്യാഭ്യാസ രംഗം മുന്നോട്ട് പോകേണ്ടതെന്നും വിദ്യാഭ്യാസമേഖലക്ക് കരുത്ത് പകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ പദ്ധതികളിലൂടെ പണി പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെയും ലാബുകളുടെയും ലൈബ്രറികളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അടുത്ത് തന്നെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് പോകാന്‍ കഴിയുന്ന സാഹചര്യമുണ്ടാകുമ്പോള്‍ സ്‌കൂളുകള്‍ സര്‍വസജ്ജമായിരിക്കണം. അക്കാദമിക മികവിന്റെ ഭാഗമായി കേരളത്തിലെ സ്‌കൂളുകള്‍ നേരത്തെതന്നെ സ്മാര്‍ട് ആയിരുന്നു. കോവിഡില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസം ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലൂടെ അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ശ്രദ്ധിച്ചു. പാവപ്പെട്ട കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍, പഠനാവശ്യത്തിനുള്ള പുസ്തകങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിനുള്ള ഇടപെടലുകളുമുണ്ടായി.
കേരളത്തിലാകെ എല്ലാ വിദ്യാലയങ്ങളും ഒരു പോലെ മികവിന്റെ കേന്ദ്രങ്ങളാകണം. അതിന്റെ ഗുണഫലങ്ങള്‍ കുട്ടികള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന നിലയില്‍ പശ്ചാത്തല സൗകര്യവും അക്കാദമിക നിലവാരവും ഇനിയും ഉയരണം. ഇതിന്റെ ഭാഗമായി അധ്യാപകരും പുതിയ ദൗത്യം നിര്‍വഹിക്കാന്‍ സജ്ജമായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്ത് എത്രമാത്രം ഗൗരവത്തോടെ സര്‍ക്കാര്‍ ഇടപെട്ടു എന്ന് വ്യക്തമാക്കുന്നതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ വികസനപ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍ കുട്ടി അധ്യക്ഷനായിരുന്നു.

RANDOM NEWS

ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ്

കാസര്‍കോട് : ജില്ലയില്‍ 246 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.