Saturday , January 29 2022
Breaking News

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് മുങ്ങി ; ഫോണ്‍ പോലീസ് കസ്റ്റഡിയില്‍

ഇരിയണ്ണി : പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് മുങ്ങി ആദൂര്‍ ഇന്‍സ്‌പെക്ടര്‍ എം വി അനില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഇരിയണ്ണിയിലെ സുമേഷ് ബംഗ്‌ളൂരുവിലേക്ക് രക്ഷപ്പെട്ടതായുള്ള സൂചന ലഭിച്ചത്. ഇയാള്‍ക്കെതിരെ ഡി വൈ എസ് പിയുടെ നിര്‍ദ്ദേശപ്രകാരം ആദൂര്‍ പോലീസ് സ്വമേധയാ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം സുമേഷിന്റെ ഒരു ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതു പരിശോധിച്ചു വരികയാണ്. എന്നാല്‍ ആരോപണങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ മറ്റൊരു ഫോണുമായിട്ടാണ് സുമേഷ് കടന്നുകളഞ്ഞതെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. പ്രായൂപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് സ്ഥലത്തെ ഒരു വനിതാ നേതാവിനെ അറിയിച്ചതോടെയാണ് സംഭവം വിവാദമായി. പിന്നീട് പാര്‍ട്ടി യോഗം ചേരുകയും ആരോപണ വിധേയനായ സുമേഷിനെ ഡി വൈ എഫ് യില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …