Monday , April 12 2021
Breaking News

വിവാഹിതയായ മണിക്കൂറുകള്‍ക്കകം നവവധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മംഗ്‌ളൂരു : വിവാഹിതയായി മണിക്കൂറുകള്‍ക്കകം നവവധു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അഡയാര്‍ കണ്ണൂരിനടുത്ത് ബിര്‍പുഗുദ്ദെ ജമാഅത്ത് പ്രസിഡണ്ട് കെ എച്ച് കെ അബ്ദുല്‍കരിം ഹാജിയുടെ മകള്‍ ലൈല അഫിയ (23)യാണ് തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചത്. മുബാറക് എന്നയാളുമായി അഫിയയുടെ വിവാഹം ഞായറാഴ്ച നടന്നിരുന്നു. പിന്നീട് അഡയാര്‍ ഗാര്‍ഡനില്‍ വിവാഹസത്ക്കാരവും നടന്നു. അതിനു ശേഷം മുബാറക് അഫിയയെയും കൂട്ടി തന്റെ മരുമക്കളുടെ വീട്ടില്‍ പോയി. രാത്രി ഭക്ഷണത്തിന് ശേഷം ദമ്പതികളും ഈ വീട്ടില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അഫിയക്ക് ഹൃദയാഘാതമുണ്ടായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RANDOM NEWS

കോവിഡ് വ്യാപനം : നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു : ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം

തിരുവനന്തപുരം : കോവിഡിന്റെ വ്യാപനം തടയാന്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് …