Saturday , September 25 2021
Breaking News

വെള്ളക്കെട്ടില്‍ വീണ് ആറുവയസുകാരന്‍ മരിച്ചു

ബദിയഡുക്ക : വെള്ളക്കെട്ടില്‍ വീണ് ആറുവയസുകാരന്‍ മരിച്ചു. മുണ്ടോട് കല്ലക്കട്ടയിലെ നാസര്‍-ഖൈറുന്നിസ ദമ്പതികളുടെ മകന്‍ ഷഹാസാണ് മരിച്ചത്. സഹോദരങ്ങള്‍ക്കൊപ്പം സൈക്കിള്‍ സവാരിക്കിറങ്ങിയ ഷഹാസ് മുണ്ടോട് കല്ലക്കട്ടയിലെ വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിന്നൊന്ന മണിയോടെയാണ് അപകടം. കുട്ടികള്‍ പതിവായി സൈക്കിള്‍ സവാരിക്കിറങ്ങുന്ന വഴിയില്‍ കഴിഞ്ഞ ദിവസത്തെ മഴയില്‍ ശക്തമായ വെള്ളക്കെട്ടും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പതിവായി കുട്ടികള്‍ കളിക്കാനിറങ്ങുന്ന സ്ഥലമെങ്കില്‍ പോലും വെള്ളക്കെട്ട് ഏതെന്നറിയാതെ പതിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പരിസരവാസികള്‍ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സഹോദരങ്ങള്‍ : ,ബിന്‍, ഷാഹ്, ദിയാഫാത്തിമ.

RANDOM NEWS

പഞ്ചായത്ത് ജീവനക്കാരി വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് : പഞ്ചായത്ത് ജീവനക്കാരിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെസ്റ്റ് എളേരി പഞ്ചായത്ത് ജീവനക്കാരിയും കരിവെള്ളൂര്‍ കൂക്കാനം …