Friday , August 6 2021
Breaking News

വേണ്ടത് വേഗത്തിലുള്ള സമ്പൂര്‍ണ വാക്‌സിനേഷന്‍ ; അല്ലാതെ ബി ജെ പിയുടെ പതിവു നുണകളല്ല: രാഹുല്‍

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യക്ക് ആവശ്യം വേഗത്തിലുള്ളതും സമ്പൂര്ാ#ണവുമായ വാക്‌സിനേഷനാണ്. അല്ലാതെ മോദി സര്‍ക്കാരിന്റെ നിഷ്‌ക്രീയത്വം കൊണ്ട് രൂപപ്പെട്ട വാക്‌സിന്‍ ക്ഷാമത്തെ മറയ്ക്കാനുള്ള ബി ജെ പിയുടെ പതിവുനുണകളും താളാത്മസ മുദ്രാവാക്യങ്ങളുമല്ല- രാഹുല്‍ ട്വിറ്റ് ചെയ്തു.

പ്രധാനമന്ത്രിയുടെ വ്യാജപ്രതിച്ഛായ സംരക്ഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ വൈറസ് വ്യാപനം സുഗമമാക്കുകയും ജനങ്ങളുടെ ജീവന് വിലയില്ലാത്തുക്കുകയുമാണ് ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.

കേവിഷില്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇരട്ടിയാക്കി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ശാസ്ത്ര സംഘത്തിന്റെ യോജിപ്പോടെയുള്ളതല്ലെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും രാഹുല്‍ ട്വിറ്ററിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

RANDOM NEWS

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അതീവ ജാഗ്രത; പ്രതിരോധ കുത്തിവെപ്പിന് ഊര്‍ജിത നടപടി

കാസര്‍കോട് : ജില്ലയില്‍ രോഗികളുടെ എണ്ണം കൂടിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരീക്ഷണം ശക്തിപ്പെടുത്താനും 60 വയസ്സ് കഴിഞ്ഞവര്‍, കിടപ്പ് …