Saturday , January 29 2022
Breaking News

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി രണ്ട് ദിവസം മാത്രം; പോളിംഗ് സ്റ്റേഷനുകളില്‍ 28 ന് ബി.എല്‍ഒമാരുടെ സേവനം ലഭിക്കും

കാസര്‍കോട് : തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം നവംബര്‍ 30 ന് അവസാനിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോ എന്ന് പരിശോധിക്കുന്നതിനും പേര് ചേര്‍ക്കുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും നവംബര്‍ 28 ന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പോളിംഗ് സ്റ്റേഷനുകളില്‍ ഉണ്ടാകും. അക്ഷയ ഉള്‍പ്പെടെയുളള ജനസേവനകേന്ദ്രങ്ങള്‍ മുഖേനയും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ്, www.nvsp.in എന്ന വെബ്‌സൈറ്റ് വഴിയും അപേക്ഷകര്‍ക്ക് വോട്ട് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം. മുഴുവന്‍ പേരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …