Monday , April 12 2021
Breaking News

വോട്ടിംഗിനെത്തിയ ഭിന്നശേഷിക്കാര്‍ക്ക് ഇരിപ്പിടം ഒരുക്കാത്ത ജില്ലാ കളക്ടര്‍ക്കെതിരെ നടപടി വേണം : എന്‍ എ നെല്ലിക്കുന്ന്

കാസര്‍കോട് : ജില്ലാ കളക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കാസര്‍കോട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന് ദേശീയ ചീഫ് ഇലക്ഷന്‍ കമ്മിഷണറോട് ആവശ്യപ്പെട്ടു. വോട്ടിംഗിനെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് പോളിംഗ് ബൂത്ത് പരിസരത്ത് ഇരിപ്പിടം ഒരുക്കണമെന്ന് ഇലക്ഷന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചെങ്കിലും കാസര്‍കോട് മണ്ഡലത്തിലെ രണ്ടാം ബൂത്തില്‍ ആ നിര്‍ദ്ദേശം ലംഘിക്കുകയായിരുന്നുവെന്ന് നിവേദനത്തില്‍ പറയുന്നു. 113 ഭിന്നശേഷിക്കാരാണ് ബൂത്തില്‍ ഉണ്ടായിരുന്നത്. പ്രിസൈഡിംഗ് ഓഫീസര്‍ അത്രയും ഇരിപ്പിടമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അതുവേണ്ടെന്നു പറഞ്ഞ് ജില്ലാ കളക്ടര്‍ കസേര തിരിച്ചെടുപ്പിക്കുകയായിരുന്നുവെന്ന് നിവേദനത്തില്‍ കൂട്ടിച്ചേര്‍ത്തു.

RANDOM NEWS

സംസ്ഥാനത്ത് 5692 പേര്‍ക്ക് കോവിഡ് ; 2474 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : കേരളത്തില്‍ തിങ്കളാഴ്ച (ഏപ്രില്‍ 12ന്) 5692 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, …