Sunday , November 28 2021
Breaking News

വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

കുമ്പള : ഉപ്പളയിലെ വ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുവര്‍ഷത്തോളമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. ബായാറിലെ സൈനുല്‍ ആബിദ് (26)നെയാണ് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള ആന്റി റൗഡി സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷം മുമ്പ് ഉപ്പളയിലെ വ്യാപാരിയും ബന്തിയോട് സ്വദേശിയുമായ അബൂബക്കര്‍ സിദ്ദിഖിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. ആബിദുൂം മറ്റു മൂന്നുപേരും ചേര്‍ന്ന് അബൂബക്കര്‍ സിദ്ദിഖിനെ ബന്തിയോട് വെച്ച് കാറില്‍ തട്ടിക്കൊണ്ടുപോവുകയും പത്തു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൊന്നു കളയുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. പോലീസ് കാറിനെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ സംഘം അന്നു രാത്രി പത്തുമണിയോടെ സിദ്ദിഖിനെ ആനക്കല്ലില്‍ റോഡരികില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

RANDOM NEWS

കാസര്‍കോട് ജില്ലാ ജയിലിന് അഞ്ച് ഏക്കര്‍ സ്ഥലം ലഭ്യമാക്കണം: ജില്ലാ വികസന സമിതിയോഗം

കാസര്‍കോട് : കാസര്‍കോട് ജില്ലാ ജയിലിന് ഉദുമ സ്പിന്നിങ്ങ് മില്ലിനോടു ചേര്‍ന്ന കെ.എസ്.ഐ.ഡി.സിയുടെ കൈവശം ഉള്ള 13 ഏക്കറില്‍ നിന്ന് …