Sunday , November 28 2021
Breaking News

ശിശുദിന വാരോഘോഷ പരിപാടികള്‍ സമാപിച്ചു

കാസര്‍കോട് : ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്നുവന്ന ശിശുദിന വാരാഘോഷം സമാപിച്ചു. വാരാഘോഷ സമാപനത്തോടനുബന്ധിച്ച് ഷൈജിത്ത് കുറുവാക്കോട് നേതൃത്വം നല്‍കിയ ക്വിസ് മത്സരവും എ.പി അഭിരാജ് കൈകാര്യം ചെയ്ത മോട്ടിവേഷന്‍ ക്ലാസും കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍വ്വഹിച്ചു. സമ്മാനദാന ചടങ്ങില്‍ ജില്ലാ ശിശുവികസന ഓഫീസര്‍ വി.എസ് ഷിംന അധ്യക്ഷയായി. സി.ഡബ്ല്യു.സി മെമ്പര്‍ അഡ്വ. ഏ. കെ പ്രിയ, ചൈല്‍ഡ് ലൈന്‍ ജില്ലാ കോഓഡിനേറ്റര്‍ അനീഷ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സി.എ ബിന്ദു സ്വാഗതവും ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ. ഷുഹൈബ് നന്ദിയും പറഞ്ഞു.

RANDOM NEWS

സഹകരണ ബാങ്കുകളിലെ ആര്‍ബിഐ നിയന്ത്രണങ്ങള്‍; സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ആര്‍.ബി.ഐ നിയന്ത്രണങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. ഇന്‍ഷുറന്‍സ് പരിരക്ഷ വിഷയങ്ങളില്‍ …