ഷാര്‍ജ: ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകമേളയില്‍ ബുക്പ്ലസ് പബ്ലിഷേഴ്സിന്റെ 41 പുതിയ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ആന്മേരി ഷിമ്മലിന്റെ മുഹമ്മദ് അവന്റെ തിരുദൂതര്‍(വിവര്‍ത്തനം എ.പി കുഞ്ഞാമു), ഡോ. അക്റം നദ് വിയുടെ അല്‍മുഹദ്ദിസാത് വിവര്‍ത്തനം, എം. നൗഷാദ് ഖവാലികളെക്കുറിച്ച് രചിച്ച സമാഏ ബിസ്മില്‍, നൂര്‍ദാന്‍ ദംലയുടെ മുത്തുനബിയോടൊപ്പം 365 ദിനങ്ങള്‍ എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, വി.ഡി സതീശന് എം.എല്‍.എ, എ.പി അബ്ദുല്‍ വഹാബ് എം.പി, ടി.എന്‍ പ്രതാപന് എം.പി, രമേശ് ചെന്നിത്തല, ദുബൈ ബ്രിട്ടീഷ് യൂനിവേഴ്സിറ്റി വി.സി ഡോ. അബ്ദുല്ല ശംസി, ഷാര്‍ജാ യൂനിവേഴ്സിറ്റി ഹദീസ് വിഭാഗം തലവന്‍ ഡോ. അബുസ്സമീഅ അല്‍ അനീസ്, എന്‍.പി ഹാഫിസ് മുഹമ്മദ്, നവാസ് പുനൂര്‍, സിംസാറുല്‍ ഹഖ് ഹുദവി, നൗഷാദ് പുഞ്ച, മുജീബ് ജൈഹൂന് തുടങ്ങിയവര്‍ വിവിധ വേളകളില്‍ സംസാരിച്ചു.
സഫാരി ഗ്രൂപ്പ് ചെയര്മാന് സൈനുല്‍ ആബിദ്, സെയ്ഫ് ലൈന്‍ ഗ്രൂപ്പ് എം.ഡി അബൂബക്ര് കുറ്റിക്കോല്‍, സൂപ്പി ഹാജി, അശ്റഫ് താമരശ്ശേരി, കരീം കക്കോവ്, ശരീഫ് ഹുദവി, അശ്റഫ് ഹുദവി, ശൗക്കത്ത് ഹുദവി, റഫീഖ് ഹുദവി, ശുക്കൂര്‍ ഹുദവി, സൈനുദ്ദീന്‍!! ഹുദവി മാലൂര്‍, റഹീം ഹുദവി ഷൊര്‍ണ്ണൂര്‍, ഹസീബ് ഹുദവി, ശഫീഖ് ഹുദവി വെളിമുക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.
