Friday , August 6 2021
Breaking News

സംസ്ഥാനത്ത് പുതിയ ഇളവുകളില്ല: വാരാന്ത്യ ലോക്ഡൗണ്‍ തുടരും

തിരുവനന്തപുരം : സംസ്ഥാനിത്ത് ലോക്ഡൗണില്‍ പുതിയ ഇളവുകളില്ല. വാരാന്ത്യ ലോക്ഡൗണ്‍ തുടരും. ഇളവുകളെ സുപ്രിംകോടതി വിമര്‍ശിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാം എന്ന തീരുമാനത്തിലേക്ക് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ എത്തിയിരുന്നു. എന്നാല്‍ വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കേണ്ട എന്നാണ് അവലോകന യോഗത്തില്‍ തീരുമാനം എടുത്തത്.

നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി അതേപടി തുടരാനാണ് യോഗത്തില്‍ തീരുമാനമായത്. നേരത്തെ ബക്രീദുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന മൂന്നു ദിവസത്തെ ഇളവുകള്‍ ഇന്ന് അവസാനിക്കും. നാളെ മുതല്‍ നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ തുടരാനാണ് അവലോകന യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …